Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eight Injured

ഉ​ത്സ​വ ഘോ​ഷ​യാ​ത്ര​ കടന്നുപോകവെ നടപ്പാലം തകർന്നുവീണു; എ​ട്ടു പേ​ർ​ക്ക് പ​രി​ക്ക്

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ഡ​യി​ൽ തോ​ടി​ന് കു​റു​കെ കെ​ട്ടി​യ ന​ട​പ്പാ​ലം ത​ക​ർ​ന്ന് എ​ട്ടു പേ​ർ​ക്ക് പ​രി​ക്ക്. പു​ച്ച​മൊ​ഗ​രു​വി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ദി​വ്യ ഭ​ണ്ഡാ​ര ഘോ​ഷ​യാ​ത്ര മ​റ്റൊ​രി​ട​ത്തേ​ക്ക് പോ​കു​വെ​യാ​യി​രു​ന്നു അ​പ​ക​ടം.

തോ​ടി​ന് കു​റു​കെ കെ​ട്ടി​യ പാ​ലം ആ​ളു​ക​ൾ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണ്. ഘോ​ഷ​യാ​ത്ര പോ​കു​മ്പോ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​ന്നി​ച്ച് ക​യ​റി​യ​പ്പോ​ൾ ത​ക​ർ​ന്നു വീ​ണ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

Latest News

Corehub Up